മൂവാറ്റുപുഴ: നഗരത്തിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം റോഡിൽ ഒഴുകി. നഗരവാസികളുടെ അടക്കം കുടിവെള്ളം മുടങ്ങി. ഏറ്റവും തിരക്കേറിയ കച്ചേരിത്താഴത്ത് ഞായറാഴ്ച പുലർച്ചയാണ് പ്രധാനപൈപ്പ് പൊട്ടിയത്. എം.സി റോഡിനെ തോടാക്കി മാറ്റി റോഡിന് നടുവിലായിരുന്നു പൊട്ടൽ. പൈപ്പ് പൊട്ടിയ ഭാഗത്ത് വൻ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. വിവരം ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. രാവിലെയാണ് വാൽവ് അടച്ചത്. ഒരാഴ്ച മുമ്പ് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രധാന പൈപ്പ് പൊട്ടി വെള്ളം പാഴായിരുന്നു. അശാസ്ത്രീയമായി എയർ വാൽവ് പൂട്ടിയതുമൂലമുണ്ടായ സമ്മർദമായിരുന്നു കാരണം. നഗരത്തിൽ തുടർച്ചയായി പൈപ്പ് പൊട്ടുന്നതും റോഡിൽ കുഴികൾ രൂപപ്പെടുന്നതും പതിവാണ്. ഇതിൻെറ അറ്റകുറ്റപ്പണി എന്ന പേരിൽ കോടികളാണ് എല്ലാ വർഷവും മൂവാറ്റുപുഴയിൽ മാത്രം ജല അതോറിറ്റി ചെലവഴിക്കുന്നത്. ഉദ്യോഗസ്ഥരും കരാറുകാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണ് നഗരത്തിലെ പൈപ്പ് പൊട്ടൽ എന്ന ആരോപണം ശക്തമായിരിക്കെയാണ് ഇത് തുടരുന്നത്. കീച്ചേരിപ്പടിയിലും സമീപ പ്രദേശങ്ങളിലും പൈപ്പ് പൊട്ടുന്നത് പതിവാണ്. ചിത്രം. നഗരത്തിൽ കുടിവെള്ള പൈപ്പ് പൊട്ടിയപ്പോൾ EM Mvpa 2 Water
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.