സി.വി. പാപ്പച്ചന്‍ അവാര്‍ഡ് റെജി ജോസഫിന്

കൊച്ചി: എറണാകുളം പ്രസ്‌ ക്ലബ് 'കോവിഡും അതിജീവനവും' വിഷയത്തിൽ ഏര്‍പ്പെടുത്തിയ സി.വി. പാപ്പച്ചന്‍ അവാര്‍ഡിന് 'ദീപിക' കോട്ടയം സ്‌പെഷല്‍ കറസ്‌പോണ്ടന്‍റ്​ റെജി ജോസഫ് അര്‍ഹനായി. 'കോവിഡ് അതിജീവനം കേരള മോഡല്‍' എന്ന പരമ്പരയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ഭാര്യ: ആഷ്‌ലി. മക്കൾ. ആഗ്​നസ്, അൽഫോൻസ്. 'സുപ്രഭാതം' ദിനപത്രത്തിൽ 'അടച്ചുപൂട്ടൽ ഗതിമുട്ടിച്ച ജീവിതങ്ങൾ' പരമ്പര തയാറാക്കിയ കൊച്ചി സീനിയര്‍ റിപ്പോർട്ടര്‍ സുനി അല്‍ഹാദി ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് ​അര്‍ഹയായി. 'മാധ്യമം' കൊച്ചി റെസിഡൻറ് എഡിറ്റർ എം.കെ.എം. ജാഫറാണ് ഭർത്താവ്. മകൾ: ഐസ അനാം. 'മലയാള മനോരമ' അസി. എഡിറ്റർ എസ്‌. ഹരികൃഷ്‌ണൻ, 'ദേശാഭിമാനി' ന്യൂസ്‌ എഡിറ്റർ ആർ. സാംബൻ എന്നിവരുൾപ്പെട്ട സമിതിയാണ്‌ അവാർഡ്‌ ജേതാക്കളെ തെരഞ്ഞെടുത്തത്‌. ഞായറാഴ്ച വൈകീട്ട് പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നൽകും. EKG REJI JOSEPH EKG SUNI ALHADI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.