കൊച്ചി: കളമശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവിന് 64 ലക്ഷത്തിന്‍റെ ആസ്തി. തെരഞ്ഞെടുപ്പ് നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച ആസ്തികൾ സംബന്ധിച്ച കണക്ക് അനുസരിച്ച് ഭാര്യ ഡോ. വാണിക്ക് 4.56 കോടിയുടെയും അമ്മ രാധ വാസുദേവന് 8.15 ലക്ഷത്തിന്‍റെയും ആസ്തിയുണ്ട്. രാജീവിന്‍റെ കൈവശം 4,700 രൂപയും വാണിയുടെ കൈയിൽ 2000 രൂപയും മാത്രമാണ് പണമായുള്ളത്.
വിവിധ ബാങ്കുകളിലും ധനകാര്യസ്ഥാനപനങ്ങളിലും രാജീവിന് 52,95,434.12രൂപയാണ് നിക്ഷേപം. കൂടാതെ പോസ്റ്റ് ഓഫിസ് നിക്ഷേപമായി 10 ലക്ഷം രൂപയുമുണ്ട്. 1.10 ലക്ഷം വിലമതിക്കുന്ന ഒരു പവൻ ആഭരണവും രാജീവിനുണ്ട്. ഭാര്യ വാണിക്ക് 92,64,510 രൂപയുടെ നിക്ഷേപമാണ് ബാങ്കുകളിലും സഹകരണ സ്ഥാപനങ്ങളിലുമായുള്ളത്. 35,83,997 രൂപയുടെ പോസ്റ്റ് ഓഫിസ് നിക്ഷേപവുമുണ്ട്. 125 പവൻ ആഭരണമാണ് കൈവശമുള്ളത്. ഇതിന് 1,37,50,000 രൂപ മൂല്യം കണക്കാക്കുന്നു. അമ്മയുടെ പേരിൽ 2,54,259 രൂപയുടെ നിക്ഷേപവും 3.30 ലക്ഷം വിലമതിക്കുന്ന ആഭരണവും ഉണ്ട്.
ഇതിനു പുറമെ ഭാര്യ വാണിയുടെ പേരിൽ 1,90,17,500 രൂപ മൂല്യമുള്ള ഭൂമിയും കെട്ടിടങ്ങളുമുണ്ട്. അമ്മയുടെ പേരിൽ 2,31,000 രൂപ വില വരുന്ന ഭൂമിയും. പി. രാജീവിന്‍റെ പേരിൽ ഭൂമിയോ, കെട്ടിടങ്ങളോ ഇല്ല. രാജീവിന്‍റെ മക്കളായ ഹൃദ്യയുടെയും ഹരിതയുടെയും പേരിൽ 658 രൂപയുടെയും 5873 രൂപയുടെയും നിക്ഷേപമുണ്ട്. രാജീവിന് ബാങ്ക് വായ്പയോ മറ്റ് ബാധ്യതകേളാ ഇല്ല. ഭാര്യക്ക് എസ്.ബി.ഐയിൽ നിന്നെടുത്ത ഭവന വായ്പയിൽ 3,51,471 രൂപ തിരിച്ചടക്കാനുണ്ട്. എം.പി. പെൻഷൻ, മന്ത്രിയെന്ന നിലയിലുള്ള ശമ്പളം എന്നീ ഇനങ്ങളിലായി രാജീവിന് 82,508 രൂപ മാസ വരുമാനമുണ്ട്. കൊച്ചിൻ യൂനിവേവഴ്സിറ്റിയിൽ അധ്യാപികയായ ഭാര്യ വാണിക്ക് പ്രതിമാസം 2,43,450 രൂപയും ലഭിക്കുന്നു. അമ്മക്ക് കുടുംബ പെൻഷനായി മാസം 15,000 രൂപ ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.