കാക്കനാട്: തൃക്കാക്കര നഗരസഭയിലെ സമീപം കാളച്ചാൽ തോട്ടിൽ വെള്ളം പതഞ്ഞുപൊങ്ങിയ സംഭവത്തിൽ രാസ മാലിന്യത്തിന് സാന്നിധ്യമുണ്ടെന്ന് കണ്ടെത്തൽ. സംഭവം നടന്നയുടൻ ശേഖരിച്ച വെള്ളത്തിൻെറ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് തലയോരിപ്പാടം റെസി. അസോസിയേഷൻ വ്യക്തമാക്കി. സാധാരണഗതിയിൽ കുടിവെള്ളത്തിൽ ഉണ്ടാകാൻ പാടില്ലാത്ത നിരവധി രാസവസ്തുക്കളും ബാക്ടീരിയകളും ആണ് പരിശോധനയിൽ കണ്ടെത്തിയത് എന്ന് അധികൃതർ വ്യക്തമാക്കി. കക്കൂസ് മാലിന്യത്തിൽ കാണുന്ന ഈ കോളി ബാക്ടീരിയ, മാരക ദൂഷ്യഫലങ്ങൾ കാരണമാകുന്ന അമോണിയ എന്നിവ അടക്കം 27 വസ്തുക്കളാണ് ഈ വെള്ളത്തിൽ കണ്ടെത്തിയത്. ഇതിൽ പലതും വളരെ കൂടിയ അളവിലാണ്. 100 മില്ലിലിറ്റർ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ ഉണ്ടെങ്കിൽ അത് മലിനജലം ആയാണ് കണക്കാക്കുന്നത്. എന്നാൽ, ഇവിടെ 9000 എം.പി.എൻ ആണ് ബാക്ടീരിയയുടെ സാന്നിധ്യം. ലിറ്ററിൽ പരമാവധി 0.5 മില്ലി ഗ്രാം അമോണിയയാണ് അനുവദനീയം. കാളച്ചാൽ തോട്ടിൽനിന്ന് ശേഖരിച്ച വെള്ളത്തിൽ ഇത് 2.54 ആണ്. കാക്കനാട് വ്യവസായ മേഖലക്ക് സമീപത്തുകൂടിയാണ് ഈ തോട് ഒഴുകുന്നത്. ആഴ്ചകൾക്കുമുമ്പാണ് തോട്ടിൽ വലിയതോതിൽ വെള്ളം നുരഞ്ഞുപൊങ്ങിയത്. എട്ടടിയോളം ഉയരത്തിലിയിരുന്നു പത. അതേസമയം, വെള്ളത്തിൻെറ സാമ്പിൾ ശേഖരിച്ച മലിനീകരണ നിയന്ത്രണ ബോർഡിലെ റിപ്പോർട്ട് ഇനിയും പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.