മാവേലിക്കര: ചെക്ക് കേസിൽ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥ അറസ്റ്റിൽ. ഇറവങ്കര വൈഷ്ണവം കെ. ജയശ്രീയെയാണ് (51) ചെങ്ങന്നൂർ മജിസ്‌ട്രേറ്റ് കോടതിയുടെ വാറന്‍റിനെത്തുടർന്ന് മാവേലിക്കര പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. ഏഴുലക്ഷം രൂപയുടെ ചെക്ക് നൽകി കബളിപ്പിച്ചെന്ന കേസിൽ വെൺമണി സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ജയശ്രീയെ കഴിഞ്ഞ മാർച്ചിൽ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം ലഭിച്ചിരുന്നു. കേസിൽ കോടതി പുറപ്പെടുവിച്ച മറ്റൊരു വാറന്‍റിലാണ് അറസ്റ്റ്. നെടുമുടി ചെമ്പുംപുറം മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക് ഇൻസ്പെക്ടറായ ജയശ്രീ 2021 ഫെബ്രുവരി മുതൽ അവധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.