ജോൺ പോൾ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് തുണയായ വ്യക്തിത്വം -കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ

വൈപ്പിൻ: പദസമ്പത്തി‍ൻെറയും വാഗ്‌വൈഭവത്തി‍ൻെറയും ആൾരൂപമായിരുന്ന ജോൺ പോൾ വൈപ്പിൻ മണ്ഡലത്തിലെ ജനപക്ഷ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് എപ്പോഴും താങ്ങും തണലുമായിരുന്നെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹം പൊതുപ്രവർത്തനത്തിൽ ഗുണകരമായ നിർദേശങ്ങളും ആശയങ്ങളും നൽകുകയും ഏറെ കരുത്തുപകരുകയും ചെയ്‌തു. സിനിമ-സാംസ്‌കാരിക-സാഹിത്യ-കലാ-സാംസ്‌കാരിക രംഗത്തെ അസാമാന്യ പ്രതിഭയായിരുന്നുവെന്നും എം.എൽ.എ അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.