പറവൂർ: മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കെടാമംഗലം-ഏഴിക്കര മഹല്ലിൽ വിതരണം ചെയ്യാനുള്ള ഇഫ്താർ കിറ്റുകൾ മഹല്ല് ഭാരവാഹികൾക്ക് കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.എ. കരീം ഉദ്ഘാടനം ചെയ്തു. മഹല്ല് ഓഫിസ് ഹാളിൽ ചേർന്ന ചടങ്ങിൽ ജില്ല പ്രസിഡൻറ് പി. അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. ഇമാം ഇഖ്‌ബാൽ അസ്‌ലമി, നേതാക്കളായ സുന്നാജാൻ, അബ്ദുൽ ഖാദർ പുറയാർ, മഹല്ല് പ്രസിഡൻറ് ഒ.എ. അസീസ് ഹാജി, ട്രഷറർ എം.എസ്. അലി എന്നിവർ സംസാരിച്ചു. പടം EA PVR ifthar kit 6 കെടാമംഗലം-ഏഴിക്കര മഹല്ലിൽ വിതരണം ചെയ്യാനുള്ള ഇഫ്താർ കിറ്റുകൾ മഹല്ല് ഭാരവാഹികൾക്ക് കൈമാറി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.എ. കരീം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.