റമദാൻ റിലീഫ്

കളമശ്ശേരി: അഷ്​റഫ് കൂട്ടായ്മ കളമശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ഈ വർഷത്തെ റമദാൻ റിലീഫ് പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനം കളമശ്ശേരിയിൽ മന്ത്രി പി. രാജീവ് നിർവഹിച്ചു. ചടങ്ങിൽ അഷ്​റഫ് കൂട്ടായ്മ മണ്ഡലം പ്രസിഡന്‍റ്​ പി.വി. അഷ്​റഫ് (അച്ചു) അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ അഷ്​റഫ് കുമ്പളപറമ്പിൽ, എം.ബി. അഷ്​റഫ് ചന്ദ്രിക, മണ്ഡലം ഭാരവാഹികളായ എം.കെ. അഷ്​റഫ്, കെ.പി. അഷ്​റഫ്, പള്ളത്ത് അഷ്​റഫ്, കുമ്മഞ്ചേരി അഷ്​റഫ്, തണ്ടേക്കൽ അഷ്​റഫ്, പി.എസ്. അഷ്​റഫ്, ടി.കെ. അഷ്​റഫ് എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ടി.കെ.കെ. അഷ്​റഫ് സ്വാഗതവും അഷ്​റഫ് കുടിലിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.