എരുമേലി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അഞ്ചു വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. മുട്ടപ്പള്ളി കരിമ്പിൻതോട്ടത്തിൽ രതീഷ് രാജന്‍റെ മകൻ ധ്യാനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം. വീടിന്‍റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശബ്ദംകേട്ട് എത്തിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്ത് മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. മാതാവ്: സുമോൾ വിദേശത്താണ്. സഹോദരി: ദിയ. സംസ്കാരം പിന്നീട്. ------ ചിത്രം : ധ്യാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.