എസ്.കെ.എസ്.എസ്.എഫ് സഹചാരി ഫണ്ട് ശേഖരണം

ആലുവ: ആതുര സേവനത്തിന് സഹചാരി റിലീഫ് എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച സഹചാരി ഫണ്ട് ശേഖരണം ആലുവയിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ജുമാമസ്ജിദ് അങ്കണത്തിൽ നടന്ന ചടങ്ങിൽ മസ്ജിദ് ചീഫ് ഇമാം അൻവർ മുഹ്​യിദ്ദീൻ ഹുദവി അധ്യക്ഷതവഹിച്ചു. ഇമാം കെ.എം. ബഷീർ ഫൈസി, പി.എ. ഹംസക്കോയ, കോറ സെക്രട്ടറി കെ. ജയപ്രകാശ്, കെ.കെ. അബ്ദുസ്സലാം ഇസ്​ലാമിയ, അഷ്റഫ്, സെയ്ദ് മുഹമ്മദ് ഹാജി, അബ്‌ദുൽ കരീം മൗലവി, ബഷീർ ഹാജി, അബ്‌ദുൽ അലി മൗലവി, വി.എം. ഷംസുദ്ദീൻ, നസീർ കരിപ്പായി, സാനിഫ് അലി എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas1 skssf ആലുവയിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.