കാക്കനാട്: നായ് വട്ടം ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഇരുചക്രവാഹനം അപകടത്തിൽപെട്ടു. ബുധനാഴ്ച രാവിലെ പാലച്ചുവട്-വെണ്ണല റോഡിലായിരുന്നു സംഭവം. പുല്ലേപ്പടി സ്വദേശിനി റിട്ട. അധ്യാപികയും മകനുമാണ് അപകടത്തിൽപെട്ടത്. വാഹനത്തിനുനേരെ നായ് കുരച്ചു ചാടിയതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇരുവർക്കും കാര്യമായ പരിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. കുറച്ചുനാളായി തെരുവുനായ്ക്കളുടെ കൈയിലാണ് പാലച്ചുവട്-വെണ്ണല റോഡ്. പലയിടത്തും രൂക്ഷമായ ശല്യമാണ് അനുഭവപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. യാത്രക്കാർക്ക് നേരെ കുരച്ചുചാടുന്നത് സ്ഥിരം സംഭവമാണ്. ഇത്തരത്തിൽ നായ് ശല്യത്തെ തുടർന്ന് സ്കൂട്ടർ യാത്രക്കാരും കാൽനടക്കാരും ഉൾപ്പെടെ പലതവണ അപകടത്തിൽപെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.