എ​റ​ണാ​കു​ളം ബോ​ട്ട് ജെ​ട്ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച വ​നി​ത നൈ​റ്റ് വാ​ക്ക് കൊ​ച്ചി സി​റ്റി പൊ​ലീ​സ്

ക​മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

സി​റ്റി പൊ​ലീ​സ്​ ‘നി​ർ​ഭ​യ നി​ശ’ സം​ഘ​ടി​പ്പി​ച്ചു

കൊ​ച്ചി: വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി സി​റ്റി പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘നി​ർ​ഭ​യ നി​ശ’ ജി​ല്ല പ​രി​പാ​ടി എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ൽ സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ​ക​ൾ​ക്ക് പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ സ​ഞ്ച​രി​ക്കാ​നു​ള്ള അ​വ​കാ​ശ​വും സു​ര​ക്ഷ ബോ​ധ​വു​മു​യ​ർ​ത്തു​ന്ന​തി​നെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ​രി​പാ​ടി.

എ​റ​ണാ​കു​ളം ബോ​ട്ട് ജെ​ട്ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച വ​നി​താ നൈ​റ്റ് വാ​ക്ക് കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മ​റൈ​ൻ ഡ്രൈ​വ് വാ​ക്ക്‌​വേ വ​ഴി ആ​രം​ഭി​ച്ച നൈ​റ്റ് വാ​ക്ക് മ​റൈ​ൻ ഡ്രൈ​വ് റെ​യി​ൻ​ബോ ബ്രി​ഡ്ജി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് റെ​യി​ൻ​ബോ ബ്രി​ഡ്ജി​ൽ ന​ട​ന്ന നി​ർ​ഭ​യ നി​ശാ പ​രി​പാ​ടി​യി​ൽ വ​നി​ത സെ​ൽ എ​സ്​.​ഐ രേ​ഷ്മ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ച​ട​ങ്ങി​ൽ കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മീ​ഷ​ണ​ർ അ​ശ്വ​തി ജി​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ സ​മൂ​ഹം സൃ​ഷ്ടി​ക്കു​ന്ന​തി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തി​ന്റെ പ്രാ​ധാ​ന്യ​വും നി​ർ​ഭ​യ നി​ശ​യു​ടെ സ​ന്ദേ​ശ​വും വി​ശ​ദീ​ക​രി​ച്ചു. സീ​രി​യ​ൽ-​സി​നി​മ ന​ടി ര​മ്യ ജോ​സ​ഫ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ പാ​ർ​വ​തി ഗോ​പ​കു​മാ​ർ വ​നി​ത​ദി​ന സ​ന്ദേ​ശം ന​ൽ​കി. കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ–2 ഷ​ഹ​ൻ​ഷ ആ​ശം​സ നേ​ർ​ന്നു. എ​ഡ്രാ​ക് പ്ര​സി​ഡ​ൻ​റ് രം​ഗ​ദാ​സ് പ്ര​ഭു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൊ​ച്ചി സി​റ്റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ആ​ൻ​ഡ്​ ജ​ൻ​ഡ​ർ ജ​സ്റ്റി​സ് അ​സി​സ്റ്റ​ൻ​റ് ക​മീ​ഷ​ണ​ർ സു​നി​ൽ കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്വ​യം പ്ര​തി​രോ​ധ പ്ര​ദ​ർ​ശ​ന​വും കൊ​ച്ചി സി​റ്റി പൊ​ലീ​സ് ഓ​ർ​ക്ക​സ്ട്ര​യു​ടെ മ്യൂ​സി​ക്ക​ൽ നൈ​റ്റും സം​ഘ​ടി​പ്പി​ച്ചു. കൊ​ച്ചി ന​ഗ​ര​ത്തി​​ലെ വി​വി​ധ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളി​ലെ വ​നി​താ ഭാ​ര​വാ​ഹി​ക​ൾ, നി​ർ​ഭ​യ വ​ള​ന്റി​യ​ർ​മാ​ർ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. നി​ര​വ​ധി വ​നി​ത​ക​ൾ നി​ർ​ഭ​യ നി​ശ പ​രി​പാ​ടി​ക്ക്​ എ​ത്തി.

Tags:    
News Summary - City Police organizes 'Nirbhaya Nisha'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.