ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്ന മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്
മൂവാറ്റുപുഴ: നവീകരിച്ച മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിക്കും. മാത്യു കുഴൽനാടൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 4.25 കോടി രൂപ മുടക്കി നിർമിച്ച ക്ലോക്ക് ടവറോടുകൂടിയ കെ.എസ്.ആർ.ടി.സി സമുച്ചയത്തിന്റെ നിർമാണമാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. ഇവയുടെ പരിപാലന ചുമതല മൂന്നാമതൊരു ഏജൻസിക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.