Posted On
date_range Updated On
date_range കാട്ടാനക്കൂട്ടം വീട് തകർത്തു
കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ഉന്നതിയില്‍ വീടിന് നേരെ കാട്ടാന ആക്രമണം. ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ശാന്ത സുകുമാരന്റെ വീടാണ് ആനകൂട്ടം തകര്‍ത്തത്. ശനിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് സംഭവം. സംഭവ സമയത്ത് ശാന്തയും സുകുമാരനും വീട്ടില്‍ ഇല്ലാതിരുന്നത് കൊണ്ടാണ് രക്ഷപ്പെട്ടത്.
ആനയെ പേടിച്ച് രാത്രിയില്‍ ഏറുമാടം പോലെ വെച്ചുകെട്ടിയതിലാണ് ഇവർ കഴിയുന്നത്. ഞായറാഴ്ച രാവിലെയാണ് വീട് തകര്‍ന്ന് കിടക്കുന്നത് കണ്ടത്. ഭക്ഷ്യവസ്തുക്കളും വീട്ടുസാധനങ്ങളും നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.