പഞ്ചായത്ത് കമ്മിറ്റി നടക്കുന്നതിനിടെ ഫ്യൂസ് ഊരിയ നടപടിക്കെതിരെ കെ.എസ്.ഇ.ബി
ഓഫിസിലെത്തി പ്രതിഷേധിക്കുന്ന പഞ്ചായത്ത് അംഗങ്ങൾ
മൂവാറ്റുപുഴ : വൈദ്യുതി ബിൽ അടച്ചില്ലെന്നുപറഞ്ഞ് പഞ്ചായത്ത് കമ്മിറ്റി നടക്കുന്നതിനിടെ ഓഫിസിലെ ഫ്യൂസ് ഊരി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അംഗങ്ങൾ കെ.എസ്.ഇ.ബി ഓഫിസിലെത്തി പ്രതിഷേധിച്ചതോടെ ക്ഷമ പറഞ്ഞ് തടിയൂരി കെ.എസ്.ഇ.ബി അധികൃതർ.
കല്ലൂർക്കാട് പഞ്ചായത്ത് ഓഫിസിൽ ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പഞ്ചായത്ത് കമ്മിറ്റി നടക്കുന്നതിനിടെ ആരെയും അറിയിക്കാതെയെത്തി ലൈൻമാൻ ഫ്യൂസ് ഊരുകയായിരുന്നു. എന്നാൽ, കഴിഞ്ഞ നാലിന് വൈദ്യുതി ചാർജ് അടച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പണം അടച്ചിട്ടും മുൻകൂട്ടി അറിയിക്കാതെ ഫ്യൂസ് ഊരിയതിൽ പ്രതിഷേധിച്ചാണ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മെംബർമാർ പ്രതിഷേധവുമായി കെ.എസ്.ഇ.ബി ഓഫിസിൽ എത്തിയത്. സംഭവം വിവാദമായതോടെ അസി. എൻജിനീയർ ക്ഷമ പറഞ്ഞ് പ്രശ്നം പരിഹരിക്കുകയായിരുന്നു. എന്നാൽ, പണമടച്ച രേഖ കിട്ടാത്തതാണ് ഫ്യൂസ് ഊരാൻ കാരണമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. പണം അടക്കേണ്ട തീയതി കഴിഞ്ഞ് നാലു ദിവസം പിന്നിട്ടപ്പോഴാണ് ഫ്യൂസ് ഊരിയതെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. നാലാം തീയതി പണം അടച്ചതിന്റെ രസീത് പഞ്ചായത്ത് അധികൃതർ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.