ഹോട്ടലിൽ മോഷണം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

കാക്കനാട്: നിർമാണത്തിലിരുന്ന ഹോട്ടലിൽ മോഷണം നടത്തിയതിന് സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി സുന്ദരഗിരി പൂമാലിൽ വീട്ടിൽ ശ്രീജേഷാണ്​ (43) അറസ്റ്റിലായത്. ഇൻഫോപാർക്ക് എക്സ്​പ്രസ് വേയിൽ രാജഗിരി ഭാഗത്തെ കൊച്ചിൻ ഗയാൽ ഹോട്ടലിൽനിന്ന് മൂന്നുലക്ഷം രൂപയുടെ ഇലക്​ട്രിക് കോപ്പർ വയറുകൾ മോഷ്ടിച്ച സംഭവത്തിലാണ് ഇൻഫോ പാർക്ക് പൊലീസ് ശ്രീജേഷിനെ അറസ്റ്റ് ചെയ്തത്. ഇതേ സ്ഥാപനത്തിൽതന്നെയാണ്​ ഇയാൾ ജോലി ചെയ്തിരുന്നത്. മോഷണം ശ്രദ്ധയിൽപെട്ട ഹോട്ടൽ അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ഫോട്ടോ: ശ്രീജേഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.