മഴയിലും കാറ്റിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കാക്കനാട്: ശക്തമായ മഴയിലും കാറ്റിലും കാക്കനാടിനുസമീപം റോഡിലേക്ക് മരം വീണ് ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച വൈകീട്ട് നാലിന്​ തുതിയൂർ പാലച്ചുവട് റോഡിലേക്കാണ്​ മരം വീണത്. ഈ സമയം റോഡിൽ ആളില്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. തുതിയൂർ രാമകൃഷ്ണ നഗറിലായിരുന്നു സംഭവം. റോഡിന്​ കുറുകെ നിലം പൊത്തി വീണ മരത്തിന്‍റെ ചില്ലകൾ സമീപത്തെ ഇലക്​ട്രിക് പോസ്റ്റിനും കേടുപാടുകൾ വരുത്തിയിരുന്നു. തുടർന്ന് മണിക്കൂറുകളോളം പ്രദേശത്തെ ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എം നേതാവ്​ സി.പി. സാജലിന്‍റെയും കെ.എസ്.ഇ.ബി അധികൃതരുടെയും നേതൃത്വത്തിൽ മരം മുറിച്ചുമാറ്റിയ ശേഷമാണ് വൈദ്യുതിയും ഗതാഗതവും പുനഃസ്ഥാപിച്ചത്. ബുധനാഴ്ച വൈകീട്ട് ശക്തമായ മഴയും കാറ്റുമായിരുന്നു തൃക്കാക്കര നഗരസഭയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായത്. പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. ഫോട്ടോ: ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും തുതിയൂർ രാമകൃഷ്ണ നഗറിനുസമീപം റോഡിന് കുറുകെ മരം വീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.