വിദ്യാർഥിനിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ

കളമശ്ശേരി: ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം വാങ്ങാൻ കോളജ്​ കാമ്പസിൽ കാത്തുനിന്ന വിദ്യാർഥിനിയെ കയറിപ്പിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ തേവക്കൽ വടക്കേടത്ത് വീട്ടിൽ അജിത്തിനെയാണ്​ (34) അറസ്റ്റ് ചെയ്തത്. കിൻഫ്രക്ക് സമീപം ന്യുവാൽസ് കാമ്പസിൽ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണത്തിനായി സഹപാഠിയുമായെത്തി ഭക്ഷണം എടുക്കാൻ സെക്യൂരിറ്റി കാബിനിൽ കയറിയ സമയം പുറത്ത് നിന്ന വിദ്യാർഥിനിയെ കാമ്പസിനകത്തുള്ള എസ്.ബി.ഐ എ.ടിഎമ്മിൽനിന്ന്​ പണം സ്വീകരിക്കാനെത്തിയ യുവാവ് കയറിപ്പിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കളമശ്ശേരി എസ്.എച്ച്.ഒ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ യുവാവിനെ ഉടൻ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു. (ഫോട്ടോ) ER KALA 2 AJITH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.