കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് നൽകുന്ന ഡീസലിന് വിപണി വിലയെക്കാൾ ഉയർന്ന നിരക്ക് ചുമത്തുന്നത് ചോദ്യം ചെയ്യുന്ന ഹരജിയിൽ കേന്ദ്രസർക്കാറിനുവേണ്ടി സോളിസിറ്റർ ജനറൽ ഹാജരാകും. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകുന്നതിനാൽ കൂടുതൽ സമയം വേണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യത്തെത്തുടർന്ന് ഹരജി വെള്ളിയാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് എൻ. നഗരേഷ് മാറ്റി. വൻകിട ഉപഭോക്താവാണെന്ന കാരണത്താൽ കെ.എസ്.ആർ.ടി.സിക്ക് എണ്ണക്കമ്പനികൾ ഡീസൽ നൽകുന്നത് ലിറ്ററിന് വിപണി വിലയെക്കാൾ 21 രൂപ അധികം ഈടാക്കിയാണെന്നും കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന കോർപറേഷന് ഇത് താങ്ങാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. കെ.എസ്.ആർ.ടി.സിക്കുവേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ഹാജരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.