ലോറിയിടിച്ച് കാൽനട യാത്രിക മരിച്ചു

attn pta ആലുവ: ദേശീയപാതയിൽ ലോറിയിടിച്ച് കാൽനട യാത്രിക പത്തനംതിട്ട കൈപ്പട്ടൂർ ചങ്ങിയേത്ത് തുളസി അമ്മാൾ (65) മരിച്ചു. ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെ അമ്പാട്ടുകാവിലാണ് അപകടം. എറണാകുളം ഭാഗത്തുനിന്ന് ബസിൽ വന്നിറങ്ങിയ തുളസി, സഹോദരിയുടെ വീട്ടിലേക്ക് പോകാൻ മുന്നോട്ടു നടക്കുകയായിരുന്നു. പാതയോരത്ത്​ ലോറികൾ പാർക്ക് ചെയ്തതിന്‍റെ സമീപത്ത്​ കൂടി നടക്കുമ്പോഴാണ്​ പിന്നിൽനിന്ന് വന്ന ലോറി ഇടിച്ചത്. ആലുവ കാരോത്തുകുഴി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.