കൊച്ചി: ദ്വിദിന ദേശീയ പണിമുടക്കിലെ ആവശ്യങ്ങളോട് അനുഭാവം ഉണ്ടെങ്കിലും ഹോട്ടൽ മേഖലയെ അതിൽനിന്നു് ഒഴിവാക്കണമെന്ന് കേരള ഹോട്ടൽ റസ്റ്റാറൻറ് അസോസിയേഷൻ. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി ഹോട്ടലുകൾ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങിയിട്ട് ഏതാനും നാളുകളെ ആയിട്ടുള്ളൂ. അതിജീവനത്തിനായി പാടുപെടുന്ന ഹോട്ടൽ മേഖലക്ക് തുടർച്ചയായി രണ്ടുദിവസം അടച്ചിടേണ്ടിവരുന്ന സാഹചര്യം തരണം ചെയ്യാൻ സാധിക്കില്ല. സമരത്തിൽനിന്ന് ഹോട്ടൽ മേഖലയെ ഒഴിവാക്കാൻ ട്രേഡ് യൂനിയനുകൾ തയാറാകണമെന്നും ഹോട്ടലുകൾ പ്രവർത്തിപ്പിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.