ആലപ്പുഴ: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷവും മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. കൂടിക്കാഴ്ച രാഷ്ട്രീയപ്രചാരണ ആയുധമാക്കുകയാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനപിന്തുണയുണ്ടെന്ന് വരുത്താനുള്ള പബ്ലിക് റിലേഷൻസ് പരിപാടിയുടെ ഭാഗമാണ് ഈ സന്ദർശനം. സിൽവർ ലൈനിനോട് നരേന്ദ്ര മോദി അനുഭാവം പ്രകടിപ്പിച്ചെന്നത് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണ്. പഞ്ചാബ് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും പ്രധാനമന്ത്രിയെ സന്ദർശിച്ചു. രണ്ടുവർഷത്തേക്ക് 500 കോടിയുടെ പാക്കേജ് പഞ്ചാബ് മുഖ്യമന്ത്രിയും സിൽവർ ലൈൻ പദ്ധതിക്ക് അനുമതി കേരളവും ചോദിച്ചു. വ്യാഴാഴ്ച റെയിൽവേ മന്ത്രി രാജ്യസഭയിൽ പറഞ്ഞത് ജനങ്ങളുടെ താൽപര്യം കണക്കിലെടുത്തുമാത്രമേ സിൽവർ ലൈൻ നടപ്പാക്കൂവെന്നാണ്. സംസ്ഥാനവ്യാപകമായി പ്രതിഷേധമുള്ള പദ്ധതിയിൽ തിരക്കിട്ട് തീരുമാനമെടുക്കില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഡൽഹിയിൽ ഇടനിലക്കാർ ഇല്ലാതായതാണ് പ്രശ്നം. പാർലമെന്‍റിനകത്ത് പെരുമാറുന്നതുപോലെ പുറത്ത് പെരുമാറിയതാണ് കേരളത്തിലെ എം.പിമാർക്ക് പ്രശ്നമായതെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.