കൊച്ചി: മലങ്കര സഭ തർക്കം പരിഹരിക്കാൻ കേരള നിയമ പരിഷ്‌കരണ കമീഷൻ മലങ്കര ചർച്ച് ബില്ലിന്മേൽ പൊതുജനാഭിപ്രായം തേടിയിട്ടുണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ. ബിൽ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഈ മാസം 19ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നിയമമന്ത്രി, ചീഫ് സെക്രട്ടറി, അഡ്വക്കറ്റ് ജനറൽ, നിയമ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഉന്നതതല യോഗം ചേർന്നിരുന്നതായി സർക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോണി കോടതിയെ അറിയിച്ചു. നിയമപരിഷ്കരണ കമീഷന്റെ കരട് ബില്ലിൽ പൊതുജനാഭിപ്രായം തേടാൻ ഈ യോഗത്തിലാണ് തീരുമാനമെടുത്തത്. അഭിപ്രായം രേഖപ്പെടുത്താൻ 30 ദിവസം നൽകിയിട്ടുള്ളതായും സ്റ്റേറ്റ് അറ്റോണി അറിയിച്ചു. കോതമംഗലം മാർത്തോമൻ ചെറിയപള്ളി ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് കൈമാറണമെന്ന മുൻ ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതുടർന്നുള്ള കോടതിയലക്ഷ്യ ഹരജിയിൽ കേന്ദ്ര സേനയെ ഉപയോഗിച്ച് ഏറ്റെടുക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹരജിയിലാണ് വിശദീകരണം. പൊതുജനാഭിപ്രായം ലഭ്യമാക്കാൻ സമയപരിധി നിശ്ചയിച്ചിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ സർക്കാറിന് സമയം അനുവദിച്ച ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അപ്പീൽ മേയ് 23ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.