ഇടുക്കി മ്ലാമല വികസന സപ്ലിമെന്‍റിലേക്ക് ഇടുക്കി ജില്ലയുടെ മലയോര മേഖലയായ മഞ്ഞുമല വില്ലേജിൽ വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിൽ 23-ാം വാർഡിൽപ്പെട്ട ഒരു ഗ്രാമമാണ് തേണ്ടാക്കൽ. ഈ പ്രദേശത്ത് വികസനം ഇതുവരെയും എത്തി നോക്കിയിട്ടില്ല. തമിഴ്നാട്ടിൽനിന്ന് തേയില തോട്ടത്തിലെ തൊഴിലാളികളായി വന്നവരാണ് ഭൂരിഭാഗം ജനങ്ങളും. ഇതിൽ ഏറ്റവും കൂടുതൽ തമിഴ് വംശജരാണ്. ആർ.ബി.ടി എന്ന എസ്റ്റേറ്റ് നന്നായി പ്രവർത്തിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ആ കാലത്ത് ജനങ്ങൾക്ക് (തൊഴിലാളികൾക്ക്) ജോലി ഭാരം ഉണ്ടായിരുന്നെങ്കിലും വേല കൂലി സമയാസമയം ലഭിച്ചിരുന്നതുകൊണ്ടും ലയങ്ങൾ താമസ സൗകര്യം ആയിരുന്നതുകൊണ്ടും ജീവിതത്തിന് ബുദ്ധിമുട്ട് ഇല്ലായിരുന്നു. എന്നാൽ ആർ.ബി.ടി എസ്റ്റേറ്റ് പൂടുകയും ജനങ്ങളുടെ ജീവിത മാർഗം തടസ്സപ്പെടുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ഏതാണ്ട് എട്ട് വർഷത്തോളം തൊഴിലാളികൾതന്നെ കൊളുന്ത് എടുത്ത് വിറ്റ് ഉപജീവന മാർഗം കണ്ടെത്തി. ചില കുടുംബങ്ങൾ സ്വന്തം ദേശമായ തമിഴ്നാട്ടിലേക്ക് മണടങ്ങിപ്പോകുയും ചെയ്തു. പിന്നീട് തിരുവല്ലായിൽ ഉള്ള പോബ്സൺ എന്ന കമ്പനി ഈഎസ്റ്റേറ്റ് ഏറ്റെടുത്ത് നടത്തിവരുന്നു. ഇപ്പോൾ എസ്റ്റേറ്റ് നഷ്ടത്തിലാണെന്ന് ഉടമ പറയുന്നു. ഇടിഞ്ഞുപൊളിഞ്ഞ ലയങ്ങൾ, യോഗ്യമല്ലാത്ത കക്കൂസുകൾ, മഴക്കാലമായാൽ ഭീതിയോടുകൂടി താമസിക്കുന്ന തോട്ടം തൊഴിലാളികൾ... ഇവിടുത്തെ ജനത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു ടാർ ഇട്ട റോഡ്, മറ്റ് യാത്രാ സൗകര്യങ്ങളും. വണ്ടിപ്പെരിയാറിൽ നിന്ന് 15 കി. മീ. ചപ്പാത്തിൽനിന്ന് 12 കി.മീ. ഏലപ്പാറയിൽനിന്ന് 8 കി.മി. ഇതിന്‍റെ നടുവിലാണ് തേങ്ങാക്കൽ എന്ന ഗ്രാമം. ഈ ദേശത്തിന്‍റെ വികസനം യാഥാർഥ്യമാകണമെങ്കിൽ വണ്ടിപ്പെരിയാർ-ഏലപ്പാറ റോഡ് ഉണ്ടാകണം. യാത്രാ സൗകര്യം ഇതോടുകൂടെ ഉണ്ടാകണം. കുട്ടിക്കാനത്ത് നിന്നും കുമളിക്ക് ഏറ്റവും ദൂരം കുറഞ്ഞ വഴിയാണ് ഏലപ്പാറയിൽ നിന്നുമുള്ളത്. ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിൽ നിന്ന് തേക്കടിയിലേക്ക് ഏറ്റവും ദൂരം കുറഞ്ഞ പാത. ഇപ്പോൾ ലാണ്ട്രം റോഡിന്‍റെ നിർമാണം ആരംഭിച്ചിരിക്കുന്നു. ഇത് പൂർത്തീകരിച്ചാൽ തേക്കടിക്ക് 20 കി.മീ ലാഭമുണ്ട്. ഈഗ്രാമത്തിൽ ടാർ ഇട്ട റോഡ് പുതിയ തലമുറ കണ്ടിട്ടില്ല. മ്ലാമല ഫാത്തിമാ സ്കൂൾ കുട്ടികൾ 2 വർഷം മുമ്പ് യാത്രാ സൗകര്യത്തെ ചൊല്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിന്‍റെ ഫലമായി നൂറടി പാലം, ശാന്തി പാലം എന്നീ പാലങ്ങളുടെ പണി ആരംഭിച്ചു കഴിഞ്ഞു. പാലം ഉണ്ടായാൽ റോഡില്ല. റോഡാണോ തോടാണോ ഇപ്പോൾ ഉള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പ്രദേശത്തുനിന്ന് ഒരു രോഗിയേയോ ഗർഭിണിയേയോ ആശുപത്രിയിൽ കൊണ്ടുപോയാൽ വഴിയിൽവെച്ച് മരണമോ പ്രസവമോ സംഭവിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തുനിന്ന് ഗർഭിണികൾ ആയ സ്ത്രീകളെ ആഴ്ചകൾക്ക് മുമ്പ് ആശുപത്രിയിൽ കൊണ്ടാുപോകുന്നു. ഏലപ്പാറ പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് തേങ്ങാക്കൽ. കിഴക്കേ പുതുവൽ നിന്ന് 6 കി.മീ കല്ലുകാട്ടിൽ നിന്ന് 5 കി.മീ. തെപ്പാകുളം, ചിന്നക്കാനം, കല്ലുമേട് എന്നീ പ്രദേശത്തുനിന്ന് കിലോമീറ്ററുകൾ നടന്നാൽ മാത്രമേ കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയുകയുള്ളൂ. 10ാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞാൽ കുട്ടികൾ വണ്ടിപ്പെരിയാർ, ഏലപ്പാറ, ഉപ്പുതറ, മേണികുളം എന്നീ പ്രദേശത്തുള്ള സ്കൂളുകളെ ഉന്നത വിദ്യാഭ്യാസത്തിന് ആശ്രയിക്കേണ്ടിവരുന്നു. മഴക്കാലമായാൽ പല തോടുകൾ കടക്കേണ്ട ഇടമായതിനാൽ കുട്ടികളുടെ പഠനം മുടങ്ങുന്നു. ആയതുകൊണ്ട് മ്ലാമലയിലുള്ള ഫാത്തിമ സ്കൂൾ ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തേണ്ടതാണ്. മാറി മാറി വരുന്ന പഞ്ചായത്ത് ഭരണ സമിതി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, നിയമസഭ തെരഞ്ഞെടുപ്പുകൾ വരുമ്പോൾ മോഹന വാഗ്ദാനങ്ങൾ വാരി വിതറി നേതാക്കൾ കടന്നു പോകുന്നു. വിജയം കഴിയുമ്പോൾ ഫ്ലക്സ് വെച്ച് ജനങ്ങളെ കബളിപ്പിക്കുന്നു. ഈ പ്രവണത മാറ്റി നാടിന്‍റെ വികസനത്തിന് യാത്രാ സൗകര്യം ഉറപ്പ്വരുത്തണം. ഒരു മണികൂർ ഇടവിട്ട് വരുന്നതായ ഒരു കെ.എസ്.ആർ.ടി.സയും ഒരു പ്രൈവറ്റ് ബസും മാത്രമാണ് ഏക ആശ്രയം. ഇതു വന്നാൽ വന്നു. ഈ സാഹചര്യത്തിൽ പലരുടെയും യാത്ര മുടങ്ങുന്നു. കുട്ടികളുടെ പഠനം മുടങ്ങുന്നു. അതുകൊണ്ട് കക്ഷി-രാഷ്ട്രീയ തടസമില്ലാതെ വണ്ടിപ്പെരിയാർ മുതൽ ഏലപ്പാറ വരെയും ഉള്ളതായ റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുത്തും. ജില്ലാ പഞ്ചായത്ത്, രഗാമ പഞ്ചായത്ത്, ബ്ലോക്ക് എന്നിവർ ഏറ്റെടുത്ത് ഈ നാടിനെയും ജനങ്ങളെയും യാത്രാ ദുരിതത്തിൽ നിന്ന് രക്ഷിക്കേണ്ടത് ആവശ്യമാണ്. എന്ന് തേങ്ങാക്കൽ ഗ്രാമ ജനതക്കുവേണ്ടി സെന്‍റ് പോൾസ് സി.എസ്.ഐ ഇടവക ശുശ്രൂകൻ കെ.കെ. ജോണി PHOTO Z:\MLAAMALA SUP....\ MLAAMALA SUP MATTER 4 WITH PHOTO K.K JOHNY
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.