കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, പോത്തുകുഴി, കാട്ടാട്ടുകുളം, പുല്ലുകുത്തിപ്പാറ, കോളനിപ്പടി, വടക്കുംപാടം, കരിമരുതംചാൽ തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം. പെരിയാറിലെ ആവോലിച്ചാൽ പമ്പ് ഹൗസിൽനിന്ന് വിതരണം ചെയ്യുന്ന വെള്ളമാണ് പ്രദേശത്ത് ജനങ്ങൾക്ക് ഏക ആശ്രയം. കഴിഞ്ഞ രണ്ടാഴ്ചയായി ഇത് ലഭ്യമാകുന്നില്ല. ജനം പരാതി പറഞ്ഞതിനാൽ വാഹനത്തിൽ രണ്ടുപ്രാവശ്യം വെള്ളമെത്തിച്ചു. കുറച്ചുദിവസമായി അതും ഇല്ലാതായി. എത്രയുംവേഗം കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലും വാട്ടർ അതോറിറ്റി കോതമംഗലം ഓഫിസിനു മുന്നിലും അനിശ്ചിതകാല സമരം തുടങ്ങുമെന്ന് കോളനിപ്പടിയിൽ ചേർന്ന എച്ച്.എം.എസ് നെല്ലിമറ്റം മേഖല കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഷാമോൻ കാസിം അധ്യക്ഷത വഹിച്ചു. കെ.ജി. സോമൻ, അനൂപ് പരീത്, പി.എ. ഷഫീഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.