കാക്കനാട്: . ജില്ല സിവിൽ സ്റ്റേഷനിലെ ഇരു ബ്ലോക്കിന്‍റെയും നടുക്കുള്ള പാർക്കിങ് ഏരിയയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍റെ സ്വകാര്യ വാഹനം നിർത്തിയതാണ് ജീവനക്കാരിൽ മുറുമുറുപ്പും പ്രതിഷേധവും ഉണ്ടാക്കിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഗ്രാമവികസന വകുപ്പ് വാഹനത്തിന് അനുവദിച്ച സ്ഥലത്താണ് മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍റെ കാർ പാർക്ക് ചെയ്തത്. ഇതോടെ സർക്കാർ വാഹനം മറ്റൊരിടത്ത് പാർക്ക് ചെയ്യേണ്ട സ്ഥിതിയായി. തുടർന്ന് ഇത് ആരുടെ വാഹനമാണ് എന്നറിയാതെ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്‍റേതാണെന്ന് മനസ്സിലായത്. തീപിടിത്തം പോലെയുള്ള അവശ്യഘട്ടങ്ങൾ ഉണ്ടായാൽ ഉപയോഗിക്കുന്നതിനുള്ള വാട്ടർ ഹൈഡ്രൻറുകൾ സ്ഥാപിച്ചിട്ടുള്ളത് ഈ ഭാഗത്താണ്. നേരത്തേ ജീവനക്കാരുടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെയായിരുന്നു പാർക്ക് ചെയ്തിരുന്നത്. ഹൈഡ്രൻറുകൾ മറയ്ക്കുന്ന രീതിയിൽ വാഹനങ്ങൾ നിർത്തുന്നതും സർക്കാർ വാഹനങ്ങൾ നിർത്തിയിടാൻ സ്ഥലം ഇല്ലാതെ വരുകയും ചെയ്തതോടെ മോട്ടോർ വാഹന വകുപ്പ് ഇടപെട്ട് ഈ ഭാഗത്ത് സ്വകാര്യവാഹനങ്ങൾ വിലക്കുകയായിരുന്നു. വാഹന ഉടമകളിൽനിന്ന് പിഴയീടാക്കുകയും കത്രികപ്പൂട്ട് ഇടുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നു. ശക്തമായ നടപടികൾ ആരംഭിച്ചതോടെ ജീവനക്കാർ ഇവിടെ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അവസാനിപ്പിക്കുകയും ചെയ്തു. അതിനിടെ മോട്ടോർ വാഹന വകുപ്പിന്‍റെ തന്നെ ജീവനക്കാർ വിലക്ക് ലംഘിക്കുന്ന അവസ്ഥയാണെന്ന് സിവിൽ സ്റ്റേഷൻ ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.