പന്തം കൊളുത്തി പ്രകടനം നടത്തി

Hijab ഹിജാബ് നിരോധനത്തിനെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് എടവനക്കാട് നടത്തിയ പന്തംകൊളുത്തി പ്രകടനം എടവനക്കാട്: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സർക്കാർ നിലപാട് ശരിവെച്ച കോടതി വിധിയിൽ പ്രതിഷേധിച്ച്‌ വനിതകൾ . വിമൻ ജസ്​റ്റിസ് മൂവ്മെന്റ് വൈപ്പിൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴങ്ങാട് ബസാറിൽനിന്ന് ആരംഭിച്ച പ്രകടനം കുഴുപ്പിള്ളി ബസാറിൽ സമാപിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അസൂറ നാസർ, വൈപ്പിൻ മണ്ഡലം കൺവീനർ സജീന സുബൈർ, അസി. കൺവീനർ നാദിയ മുഹമ്മദ്, എം.ഐ ഹാജറ, സജിത നൗഷാദ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.