വയ്​ക്കോൽ കെട്ടുയന്ത്രം നെൽകർഷകർക്ക്​ കൈമാറി

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം പൈങ്ങോട്ടൂർ ഊർജിതം പാടശേഖരത്തിന് വയ്​ക്കോൽ കെട്ടുന്ന യന്ത്രം അനുവദിച്ചു. ബ്ലോക്ക് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സീമ സിബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ നിസമോൾ ഇസ്മയിൽ, ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ, സാലി ഐപ്പ്, മിൽസി ഷാജി, സന്തോഷ് ജോർജ്, നൈസ് എൽദോ, ഡയാനനോബി, സാറാമ്മ പൗലോസ്, സാബു മത്തായി എന്നിവർ സംസാരിച്ചു. റെയ്ഡ്കോ മുഖേന മൂന്ന് ലക്ഷം രൂപ വരുന്ന യന്ത്രത്തിന് 2.7 ലക്ഷം രൂപയാണ് പദ്ധതിയുടെ ഭാഗമായി അനുവദിച്ചത്. കൃഷി അസി. ഡയറക്ടർ വി.പി. സിന്ധു പദ്ധതി വിശദീകരിച്ചു. ആനിസ് ഫ്രാൻസിസ് സ്വാഗതവും കൃഷി ഓഫിസർ അമ്പിളി സദാനന്ദൻ നന്ദിയും അറിയിച്ചു. EM KMGM 6 tract പൈങ്ങോട്ടൂർ ഊർജിതം പാടശേഖരത്തിന് അനുവദിച്ച സ്ട്രോ ബെയ്ലർ (വൈക്കോൽ കെട്ടുന്ന യന്ത്രം ) ബ്ലോക്ക് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.