ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

ചാമംപതാൽ: ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ചാമംപതാല്‍ കരോട്ടുമുറിയില്‍ സൈനുദ്ദീന്റെ മകന്‍ നാസറാണ്​ (33) മരിച്ചത്. ശനിയാഴ്ച പത്തിന് ചാമംപതാല്‍ ബ്ലോക്കുപടിക്ക് സമീപം പനമൂട്ടിലായിരുന്നു അപകടം. വീട്ടില്‍നിന്ന്​ ചാമംപതാലിലെ നാസറിന്റെ മൊബൈല്‍ കടയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മാതാവ്​: ഹയറുന്നീസ ബീവി. ഭാര്യ: ആമിന. മകള്‍: ഹംദ ഫാത്തിമ. ഖബറടക്കം ഞായറാഴ്ച വൈകീട്ട് നാലിന് വാഴൂര്‍ മുസ്​ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. KTL VZR 1 Accident Death ചിത്രവിവരണം നാസർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.