തുടർച്ചയായി അപകടങ്ങൾ മാറാടിയിൽ സംയുക്ത പരിശോധനയുമായി ഉദ്യോഗസ്ഥസംഘം

മൂവാറ്റുപുഴ: എം.സി റോഡിലെ ഈസ്റ്റ് മാറാടിയിൽ അപകടങ്ങൾ തുടർച്ചയായതോടെ കാരണങ്ങൾ കണ്ടെത്താൻ സംയുക്ത പരിശോധനയുമായി ഉദ്യോഗസ്ഥർ. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ ചേർന്നാണ് വ്യാഴാഴ്ച വൈകീട്ട് പരിശോധന നടത്തിയത്. തുടർച്ചയായ രണ്ടു ദിവസങ്ങളിൽ അപകടങ്ങൾ നടന്ന ഈസ്റ്റ് മാറാടിയിൽ നിന്നാണ് പരിശോധന ആരംഭിച്ചത്. അപകടങ്ങളിൽ നാല് പേരുടെ ജീവനാണ് പൊലിഞ്ഞത്. അഞ്ച് വർഷം മുമ്പ് നടന്ന എം.സി റോഡ് വികസനവുമായി ബന്ധപ്പെട്ടുണ്ടായ അപാകതയാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നും ഇത് തുടക്കത്തിലേ ചൂണ്ടിക്കാണിക്കുകയും വിജിലൻസിൽ ഉൾപ്പെടെ പരാതി നൽകുകയും ചെയ്തിട്ടുണ്ടെന്നും മാറാടി പ‍ഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ഉദ്യോഗസ്ഥരോട്​ വ്യക്തമാക്കി. റോഡ് നിർമാണത്തിൽ അടിസ്ഥാനപരമായി പാലിക്കേണ്ട വ്യവസ്ഥകൾ പോലും കാറ്റിൽപറത്തി അശാസ്ത്രീയ നിർമാണമാണ് നടന്നിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർക്കും പരിശോധനയിൽ വ്യക്തമായി. അപകടങ്ങൾ കുറക്കാൻ ആവശ്യമായ നടപടികൾ തയാറാക്കി സർക്കാറിന് സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.