ലോറിതട്ടി പരിക്കേറ്റ ലോട്ടറി വിൽപനക്കാരൻ മരിച്ചു

ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ലോട്ടറി വിൽപനക്കാരൻ മുട്ടം ചിറ്റൂർ പടീറ്റതിൽ ഗോപിനാഥൻ നായർ (78) മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക്​ ഒന്നിന്​ ദേശീയപാതയിൽ രാമപുരം എൽ.പി സ്കൂളിന് സമീപമായിരുന്നു അപകടം. ലോട്ടറി എടുക്കാനായി കായംകുളത്തേക്ക് പോകുന്നതിനിടയിൽ മിനി ലോറി തട്ടിയാണ്​ പരിക്കേറ്റത്​. വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം വൈകീട്ട്​ മരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക്​ വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: രാധാകൃഷ്ണൻ, ജയശ്രീ, ഹരിദാസ്. മരുമക്കൾ: ചന്ദ്രപ്രഭ, രാജു, മണി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.