ഫാകട് കോളനിയില്‍ മെഡിക്കൽ ക്യാമ്പ്

പള്ളിക്കര: അമ്പലമേട് ജനമൈത്രി പൊലീസും ജനമൈത്രി സമിതിയും പീസ്​വാലി ഫൗണ്ടേഷനും ആസ്റ്റര്‍ മെഡ്സിറ്റിയും പെരിങ്ങാല തണല്‍ പാലിയേറ്റിവും സംയുക്തമായി കരിമുഗള്‍ ഫാകട് കോളനിയില്‍ നടത്തിയ കോവിഡാനന്തര രോഗനിര്‍ണയ ക്യാമ്പ് തൃക്കാക്കര അസി. കമീഷണര്‍ പി.വി. ബേബി ഉദ്ഘാടനം ചെയ്തു. അമ്പലമേട് പൊലീസ് ഇന്‍സ്‌പെകടര്‍ ലാല്‍ സി. ബേബി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എസ്.ഐ കെ.എക്‌സ്. തോമസ്, ജനമൈത്രി സി.ആര്‍.ഒ വി.എ. അബ്​ദുൽജബ്ബാര്‍, വാര്‍ഡ് മെംബര്‍ ഷാനിഫ ബാബു, തണല്‍ പാലിയേറ്റിവ് സെക്രട്ടറി കെ.കെ. മുഹമ്മദ്, സജിത പ്രദീപ് എന്നിവര്‍ സംസാരിച്ചു. പടം. അമ്പലമേട് ജനമൈത്രി പൊലീസിന്‍റെ കീഴില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് തൃക്കാക്കര അസി. കമീഷണര്‍ പി.വി. ബേബി ഉദ്ഘാടനം ചെയ്യുന്നു (em palli 4 police)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.