പാലത്തിന്​ കുഴിച്ച കുഴിയിൽ ലോറി കുടുങ്ങി

മട്ടാഞ്ചേരി: ഫോർട്ട്​കൊച്ചി-മട്ടാഞ്ചേരി കരകളെ ബന്ധിപ്പിക്കുന്ന ചുങ്കം പാലത്തിന്‍റെ പുനർനിർമാണത്തിന്​ കുഴിച്ച കുഴിയിൽ ചരക്കുമായി വന്ന ലോറി കുടുങ്ങി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി പുറത്തെടുത്തത്. മട്ടാഞ്ചേരി ബസാറിലേക്ക് ചരക്കുമായി ആന്ധ്രപ്രദേശിൽനിന്ന്​ വന്ന ലോറിയാണ് വലിയകുഴിയിൽ പെട്ടത്. കൊച്ചി സ്മാർട്ട് മിഷന്‍റെ നേതൃത്വത്തിലാണ് പാലത്തിന്‍റെ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചത്. പാലത്തിന് കുഴികൾ എടുത്തശേഷം കഴിഞ്ഞ നാല് മാസമായി നിർമാണം നിലച്ചിരിക്കുകയാണ്. ഇതോടെ ഇരുകരക്കാരും ബുദ്ധിമുട്ടിലാണ്​. കുഴിയിൽ വീണുള്ള അപകടങ്ങളും പതിവാണ്​. പൊടിശല്യം മൂലം സമീപത്തെ വീട്ടുകാരും ദുരിതത്തിലായി. നിരവധി ജനകീയ സമരങ്ങളും നടന്നെങ്കിലും അധികൃതർക്ക് കുലുക്കമുണ്ടായില്ല. ഇതിനിടയിലാണ് ചൊവ്വാഴ്ച പുലർച്ച ചരക്കുമായെത്തിയ ലോറി കുഴിയിൽ കുടുങ്ങിയത്. ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ചരക്ക് മറ്റൊരു ലോറിയിലേക്ക് മാറ്റിയാണ് ലോറി ഉയർത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.