എംബസിയുമായി ബന്ധപ്പെടാനാകുന്നില്ലെന്ന്​ വിദ്യാർഥികൾ

കളമശ്ശേരി: ലിവിവ് സർവകലാശാലയിൽ വെറ്ററിനറി സയൻസ് വിദ്യാർഥി കളമശ്ശേരിയിൽ കുസാറ്റിന് സമീപം പാറപ്പുറത്ത് നജീബ്-ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ജിയാനും ഒപ്പമുള്ളവരും പോളണ്ട്​ അതിർത്തിയിൽ കുടുങ്ങിയിരിക്കുകയാണ്​. ഇന്ത്യൻ എംബസിയിൽനിന്നുള്ള അറിയിപ്പിനെത്തുടർന്നാണ് 25 പേരടങ്ങുന്ന സംഘം അതിർത്തിയിലേക്ക് നീങ്ങിയത്. പോളണ്ട് അനുവദിക്കാത്തതിനാൽ അതിർത്തി കടക്കാനായിട്ടില്ല. ഇന്ത്യൻ എംബസിയുമായി നിരവധി പ്രാവശ്യം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എടുക്കുന്നില്ലെന്നാണ് വിദ്യാർഥികൾ അയച്ച വിഡിയോയിൽ പറയുന്നത്. ഒപ്പമുള്ള പെൺകുട്ടികൾക്ക് തങ്ങാൻ ഷെൽട്ടർ ലഭിച്ചെങ്കിലും ആൺകുട്ടികൾക്ക് ഒരുസൗകര്യം ലഭിച്ചിട്ടില്ല. ER KALA 6 UKRl N പോളണ്ട് അതിർത്തിയിൽ കുടുങ്ങിയ യുക്രെയ്നിലെ മലയാളികളടങ്ങിയ വിദ്യാർഥികൾ കൊടുംതണുപ്പിൽ തീകൂട്ടി ചൂട് കൊള്ളുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.