വിദ്യാർഥിനികളെ ശല്യം ചെയ്തയാൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം സൗത്ത് മേൽപാലത്തിന് സമീപം നഴ്സിങ് കോളജ് വിദ്യാർഥിനികൾ താമസിക്കുന്ന ഹോസ്റ്റലിലെ സ്ത്രീകളെ ശല്യം ചെയ്തയാൾ അറസ്റ്റിൽ. തൃപ്പൂണിത്തുറ എരൂർ കുണ്ടേറ്റിപ്പറമ്പിൽ ഷിജുവാണ്​ (45) അറസ്റ്റിലായത്. പെൺകുട്ടികളെ അസഭ്യം പറഞ്ഞും ഹോസ്റ്റലിലെ ജനൽച്ചില്ലുകൾ കല്ലെറിഞ്ഞ്​ പൊട്ടിച്ചുമായിരുന്നു പ്രതിയുടെ ഉപദ്രവം. വെള്ളിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം. ഹോസ്റ്റലിന് സമീപത്തെ പണിതീരാത്ത 10 നില കെട്ടിടത്തിൽ നിന്നായിരുന്നു പ്രതിയുടെ അക്രമം. ആക്രി പെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന പ്രതി മോഷണശ്രമം, മയക്കുമരുന്ന് ഉപയോഗം, പൊതുസ്ഥലത്ത് മദ്യപാനം നടത്തി കലഹമുണ്ടാക്കൽ എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. EC Prathi Shiju പിടിയിലായ ഷിജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.