സ്പീഡ് ബോട്ടുകളുടെ ഉദ്ഘാടനം ഇന്ന്

പറവൂർ: അഗ്​നിരക്ഷാ നിലയത്തിന് അനുവദിച്ച രണ്ട് സ്പീഡ് ബോട്ടി‍ൻെറ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് തട്ടുകടവിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. നഗരസഭാധ്യക്ഷ വി.എ. പ്രഭാവതി അധ്യക്ഷത വഹിക്കും. 40 എച്ച്.പി എൻജിൻ ഘടിപ്പിച്ച ബോട്ടിൽ എട്ട് പേർക്ക് കയറാം. രക്ഷാ പ്രവർത്തനങ്ങൾക്കാവശ്യമായ സെർച്ച് ലൈറ്റുകൾ, റോപ്പുകൾ, ലൈഫ് ബോയകൾ, ലൈഫ് ജാക്കറ്റുകൾ, വാട്ടർ ഡ്രെയിൻപമ്പ് എന്നിവ ബോട്ടിലുണ്ട്. പുഴയിൽ വീണയാളെ രക്ഷപ്പെടുത്തിയ ടി.എ. സുഭാഷിനെ ചടങ്ങിൽ ആദരിക്കും. സൗര സ്​പോട്ട് രജിസ്ട്രേഷൻ ക്യാമ്പ് പറവൂർ: ഗാർഹിക ഉപഭോക്താക്കൾക്ക് സബ്​സിഡി നിരക്കിൽ സൗര നിലയം സ്ഥാപിക്കാൻ കെ.എസ്.ഇ.ബി സൗര സ്​പോട്ട് രജിസ്ട്രേഷൻ ക്യാമ്പ് നടത്തും. മാർച്ച് മൂന്നിന്​ പറവൂരിലും നാലിന് ചേന്ദമംഗലത്തുമുള്ള സെക്​ഷൻ ഓഫിസുകളിലും രാവിലെ 10 മുതൽ നാല് വരെയാണ് ക്യാമ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.