രണ്ടുപേർ വടിവാളുമായി പിടിയിൽ

അങ്കമാലി: വാഹന പരിശോധനക്കിടെ വടിവാളുമായി രണ്ടുപേർ പൊലീസ് പിടിയിൽ. അത്താണി വാഴവെച്ചുപറമ്പിൽ പ്രസാദ് (29), കോടുശ്ശേരി പരിയാരം കോട്ടാറ്റി വീട്ടിൽ അനീഷ് (28) എന്നിവരെ നെടുമ്പാശ്ശേരി പൊലീസാണ് പിടികൂടിയത്. അത്താണി വി.ഐ.പി റോഡിൽ കഴിഞ്ഞ ദിവസം പുലർച്ച ജില്ല പൊലീസ് മേധാവി കെ. കാർത്തികി‍ൻെറ നിർദേശാനുസരണം പ്രത്യേക പൊലീസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് വടിവാളുമായി ബൈക്കിൽ സഞ്ചരിച്ച ഇരുവരും പിടിയിലായത്. പ്രസാദ് കൊലപാതകശ്രമം അടക്കം 12 കേസിലും നെടുമ്പാശ്ശേരി സ്​റ്റേഷനിലെ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ പി.എം. ബൈജു, എസ്.ഐമാരായ വി.എസ്. പ്രസാദ്കുമാർ, ജോസ്, എ.എസ്.ഐ ബൈജു കുര്യൻ, എസ്.സി.പി.ഒമാരായ എൻ.ജി. ജിസ്​മോൻ, ഷാക്കിർ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. EA ANKA 3 പ്രസാദ് (വെള്ള പുള്ളിഷർട്ട് ) പൊലീസ് പിടിയിലായ പ്രസാദ് EA ANKA 4 ANEESH പൊലീസ് പിടിയിലായ അനീഷ്​ (ബ്ലാക്ക് ഷർട്ട് )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.