photo ekd 50 eldose ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു മൂവാറ്റുപുഴ: മൂവാറ്റുപുഴ-പട്ടിമറ്റം റോഡിൽ മുടവൂരിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നെടുമ്പാശ്ശേരി പിരാരൂർ താടിക്കാരൻ എൽദോസ് കുര്യാക്കോസാണ് (22) മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെ മുടവൂർ ചാക്കുന്നത്ത് ക്ഷേത്രത്തിനുസമീപമാണ് അപകടം. കാക്കനാട്ടുനിന്ന് മൂവാറ്റുപുഴയിലേക്ക് വരുകയായിരുന്ന ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. എൽദോസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്‍റർ മോർച്ചറിയിൽ. പട്ടിമറ്റത്തെ സുഹൃത്തിന്‍റെ ബൈക്കുമായി എം.ജി യൂനിവേഴ്സിറ്റിയിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പോയി തിരികെവരുമ്പോൾ മുടവൂരിൽവെച്ചായിരുന്നു അപകടം. ഗൾഫിൽ പോകുന്നതിന് തയാറെടുക്കുകയായിരുന്നു. ടി.പി. കുര്യാക്കോസാണ് പിതാവ്. മാതാവ്: പരേതയായ സൂസി. സഹോദരി: നിമ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.