റബർതോട്ടങ്ങൾക്ക് തീപിടിച്ചു 

മൂവാറ്റുപുഴ: തീപിടിത്തത്തിൽ റബർ മരങ്ങൾ അടക്കം കത്തിനശിച്ചു. ശനിയാഴ്ച വൈകീട്ട് 4.30നാണ് കടാതി വളക്കുഴി ഡബിങ്​ യാർഡിന് സമീപം തീപിടിച്ചത്. കടാതി പുൽപറമ്പിൽ സാജുവി‍ൻെറയും മൂവാറ്റുപുഴ സ്വദേശി ടി.എസ്. റഷീദി‍ൻെറയും സ്ഥലത്താണ് സംഭവം. കരിയിലക്ക് തീപിടിച്ച് തോട്ടത്തിലേക്ക് പടരുകയായിരുന്നു. മൂവാറ്റുപുഴ അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ ടി.കെ. സുരേഷി‍ൻെറ നേതൃത്വത്തിൽ എത്തിയ സംഘം തീ അണച്ചു. സമീപവാസികളിൽ ആരോ കരിയിലക്ക് തീയിട്ടതാണെന്നാണ് നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.