യുക്രെയ്​ൻ: കൂടുതൽ വിമാന സർവിസുകൾ ഏർപ്പെടുത്തണം -പ്രവാസി വെൽഫെയർ ഫോറം

കൊച്ചി: യുക്രെയ്​നിൽ കുടുങ്ങിയ വിദ്യാർഥികളടക്കമുള്ള മലയാളികളെ നാട്ടിലെത്തിക്കാൻ കൂടുതൽ വിമാന സർവിസുകളും മറ്റു സൗകര്യങ്ങളും സർക്കാർ ഏർപ്പെടുത്തണമെന്ന് പ്രവാസി വെൽഫെയർ ഫോറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽനിന്ന്​ അനേകം മെഡിക്കൽ വിദ്യാർഥികൾ യുക്രെയ്​നിലുണ്ട്. ഇതുസംബന്ധമായി എറണാകുളം നോർക്ക ഓഫിസറുമായി ബന്ധപ്പെട്ടെന്ന് പ്രവാസി വെൽഫെയർ ഫോറം ജില്ല ഭാരവാഹികളായ നസീർ അലിയാർ, സി.പി.കെ. മുഹമ്മദ്, അഷ്‌റഫ് താപ്പിലാൻ, സക്കരിയ പള്ളിക്കര, ഷംസുദ്ദീൻ കൊച്ചി എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ ജില്ലയിൽനിന്ന്​ ബന്ധപ്പെടാൻ പ്രവാസി വെൽഫെയർ ഫോറം ഹെൽപ്​ ലൈൻ സംവിധാനമൊരുക്കി. നമ്പറുകൾ: +48729600000 (യൂറോപ്പ്), + 48505172860, 9747572187 -എറണാകുളം (നസീർ അലിയാർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.