വിദ്യാർഥികളെ നാട്ടിലെത്തിക്കൽ; എംബസിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി

ആലുവ: യുദ്ധസാഹചര്യത്തിൽ യുക്രെയ്​നിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടനടപടികൾ സ്വീകരിക്കുന്നതിന് കിയവിലെ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ അൻവർ സാദത്ത് എം.എൽ.എയെ അറിയിച്ചു. വിദ്യാർഥികൾക്ക് ആവശ്യമായ സഹായങ്ങളും അവരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള അടിയന്തര നടപടികളും സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ മന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിദ്യാർഥികളെ eoiukraine.gov.in വെബ്സൈറ്റിൽ ബന്ധപ്പെടാൻ സാധിക്കുമെന്നും വിദേശമന്ത്രാലയത്തിൽനിന്ന്​ മറുപടി ലഭിച്ചു. കൂടാതെ, അടിയന്തര ആവശ്യങ്ങൾക്ക് +38 0997300483, +38 0997300428, +38 0933980327, +38 0635917881, +38 0935046170 നമ്പറുകളിലും യുക്രെയ്​നിലെ ഇന്ത്യൻ എംബസിയുടെ ഇ-മെയിൽ അഡ്രസായ cons1.kyiv@mea.gov.in, pol.kyiv@mea.gov.in എന്നിവയിലും ബന്ധപ്പെടാം. അടിയന്തര സഹായം നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും എം.എൽ.എയെ അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.