റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് യുവതി മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

(പടം) വൈറ്റില: റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറ്റില ഡെക്കാത്തലണിനുസമീപം ഹോസ്റ്റലിലേക്ക്​ പോകുന്നതിനിടെ ബുധനാഴ്ച രാത്രി എട്ടോടെയാണ് ഇരുവരെയും അമിതവേഗത്തില്‍ വന്ന കാർ ഇടിച്ചുതെറിപ്പിച്ചത്. കാഞ്ഞിരപ്പള്ളി പാറത്തോട് പൊടിമറ്റത്തില്‍ ബാബുവിന്‍റെ മകള്‍ സാന്ദ്രയാണ് (23) മരിച്ചത്. പാലക്കാട് കെന്നന്‍ചേരി അയക്കാട് ചുങ്കത്തോടിയില്‍ എം.അജിത (24) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അജിതയുടെ കൈകാലുകള്‍ക്ക് ഒടിവും തലക്ക്​ പരിക്കും ഏറ്റിട്ടുണ്ട്. വൈറ്റിലയിലെ ഫാസ്റ്റ്ഫുഡ് ഷോറൂമിലെ ജീവനക്കാരായ ഇരുവരും രാത്രി ഭക്ഷണവുമായി ഹോസ്റ്റലിലേക്ക്​ മടങ്ങവേ രാത്രി ഏഴരയോടെ ആയിരുന്നു അപകടം. കുണ്ടന്നൂര്‍ ഭാഗത്തുനിന്ന് അമിതവേഗത്തില്‍ വന്ന ഇന്നോവ കാറാണ് ഇടിച്ചത്. അപകടം നടന്നയുടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തോടെ സാന്ദ്ര മരിച്ചു. മരട് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്​ വിട്ടുകൊടുത്തു. സാന്ദ്രയുടെ മാതാവ്: ലീലാമ്മ. സഹോദരങ്ങള്‍: അരവിന്ദ്, ആദിത്യന്‍. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് പാറത്തോട് പൊതുശ്​മശാനത്തില്‍. EKD Sandra babu 23 TPRA അപകടത്തില്‍ മരിച്ച സാന്ദ്ര ബാബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.