ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ആറാട്ടുപുഴ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് അകത്തുകായലിൽ അനിയുടെ മകൻ അരുണാണ് (19) മരിച്ചത്. കൂടെയുണ്ടായിരുന്ന അകത്തുകായലിൽ വിധുവി​​ന്‍റെ മകൻ യദുകൃഷ്ണൻ (19) പരിക്കേറ്റ് ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയിൽ ആറാട്ടുപുഴ പത്തിശ്ശേരിൽ ജങ്ഷന് തെക്കായിരുന്നു അപകടം. തൃക്കുന്നപ്പുഴ ഭാഗത്തുനിന്ന്​ കള്ളിക്കാട്ടേക്ക് പോകുമ്പോൾ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച അർധരാത്രിയോടെയാണ് അരുൺ മരിച്ചത്. എറണാകുളത്ത് നിർമാണ കമ്പനിയിലെ തൊഴിലാളിയാണ്​. മാതാവ്: സരിത. സഹോദരൻ: അനന്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.