നേത്രപരിശോധന ക്യാമ്പ് നടത്തി

കളമശ്ശേരി: കണയന്നൂർ വനിത കോഓപറേറ്റിവ് സൊസൈറ്റി ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്​പെഷാലിറ്റി ഹോസ്പിറ്റൽ, നിപ്പോൺ ടൊയോട്ട എന്നിവയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. കളമശ്ശേരി നഗരസഭ അധ്യക്ഷ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറ് റുഖിയ ജമാൽ അധ്യക്ഷത വഹിച്ചു. നിപ്പോൺ ടൊയോട്ട സി.ഒ.ഒ ജയരാജ്, സി.ഇ.എം പി.കെ. സുരേഷ് കുമാർ, കൗൺസിലർമാരായ ജെസി പീറ്റർ, അൻവർ കുടിലിൽ, ബോർഡ് മെംബർമാരായ സഫിയ ബീവി, രതി വിശ്വനാഥൻ, ബിനി ജിനു തുടങ്ങിയവർ പങ്കെടുത്തു. ഗ്രേസിക്കുട്ടി മാത്യു സ്വാഗതം പറഞ്ഞു. EC KALA 3 CAMP കണയന്നൂർ വനിത കോഓപറേറ്റിവ് സൊസൈറ്റിയിൽ നടന്ന സൗജന്യ നേത്രപരിശോധന ക്യാമ്പി‍ൻെറ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.