പെൺകുട്ടിയുടെ മരണം: മഹിള കോൺഗ്രസ് പ്രതിഷേധ മാർച്ച് ഇന്ന്

കരുമാല്ലൂർ: വെളിയത്തുനാട്ടില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ പെരിയാറിൽ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിൽ പൊലീസ് കാട്ടുന്ന അനാസ്ഥക്കെതിരെ മഹിള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. ഞായറാഴ്ച വൈകീട്ട് നാലിന് തണ്ടിരിക്കൽ കവലയിൽനിന്ന്​ ആരംഭിക്കുന്ന മാർച്ച് പറേലിപള്ളത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന ധർണയിൽ വിവിധ നേതാക്കൾ സംബന്ധിക്കുമെന്ന് മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സൈഫുന്നിസ റഷീദ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.