മൂവാറ്റുപുഴ: സെർവർ തകരാർമൂലം ഇ-പോസ് യന്ത്രത്തിൻെറ പ്രവർത്തനം നിലച്ചതോടെ റേഷൻ വിതരണം മുടങ്ങി. ശനിയാഴ്ച മൂന്നു മണിയോടെയാണ് സെർവർ തകരാറിലായത്. ശനിയാഴ്ചയായതിനാൽ നിരവധി പേരാണ് വൈകീട്ട് റേഷൻ വാങ്ങാനെത്തിയത്. മണിക്കൂറുകൾ കാത്തുനിന്നിട്ടും വാങ്ങാനാകാതെ വന്നതോടെ ഉപഭോക്താക്കളും റേഷൻ കടക്കാരും തമ്മിൽ പലയിടത്തും വാക്കേറ്റമുണ്ടായി. ഒടുവിൽ റേഷൻ വാങ്ങാനാകാതെ മടങ്ങുകയായിരുന്നു. ഐ.ടി സെല്ലിൽനിന്നുള്ള സാങ്കേതിക തകരാറും സെർവറിൻെറ ശേഷിക്കുറവുമാണ് തകരാറിന് കാരണമെന്ന് റേഷൻ കട ഉടമകൾ പറയുന്നു. ഇ-പോസ് സംവിധാനം തകരാറിലാകുന്നത് പതിവാണ്. ചില ദിവസങ്ങളിൽ വെബ്‌സൈറ്റിൽ പ്രവേശിക്കാൻപോലും കഴിയില്ല. ആധാറുമായി ബന്ധിപ്പിച്ച വിശദാംശങ്ങളും ഇതുകാരണം ലഭിക്കില്ലെന്ന് റേഷൻ കട ഉടമകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.