നെടുമ്പാശ്ശേരി: വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ ഷാര്‍ജയില്‍നിന്ന് എത്തിയ താജു തോമസ് എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെക്കൂടി പൊലീസ് പിടികൂടി. കൊടുവള്ളി ഏരേക്കക്കുടി മുഹമ്മദ് ഹാരിസാണ് (37) പിടിയിലായത്. ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പതിനാലായി. സ്വർണക്കടത്തായിരുന്നു സംഭവത്തിൻെറ പിന്നിലെന്നാണ് അന്വേഷണത്തിൽനിന്ന് പൊലീസിന് ലഭിക്കുന്ന വിവരം. തട്ടിക്കൊണ്ടുപോയ സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടര്‍ന്ന്‍ ആളുമാറിയാണ് താജു തോമസിനെ പിടികൂടിയതെന്നാണ് അന്വേഷണത്തിൽ വെളിവാകുന്നത്. റൂറൽ എസ്.പി കാർത്തിക്കിൻെറ നേതൃത്വത്തിൽ ആലുവ ഡിവൈ.എസ്.പി ശിവന്‍കുട്ടി, നെടുമ്പാശ്ശേരി ഇന്‍സ്പെക്ടര്‍ പി.എം. ബൈജു, എ.എസ്.ഐമാരായ ബാലചന്ദ്രൻ, സാബു, സി.പി.ഒമാരായ മിഥുൻ, മധുസൂദനന്‍, സിനോജ്, ഫ്രാൻസിസ് എന്നിവരടങ്ങിയതാണ് അന്വേഷണസംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.