കശുമാവ് കൃഷി

കോതമംഗലം: പരമ്പരാഗത നാണ്യവിളയായ പ്രോത്സാഹിപ്പിക്കുന്നതി​ൻെറ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന 10 പഞ്ചായത്തിൽ ഗ്രാഫ്റ്റ് ചെയ്ത കശുമാവ് തൈകൾ സൗജന്യമായി വിതരണം ചെയ്യും. 15 സൻെറ് മുതൽ നാല്​ ഹെക്ടർ വരെ കൃഷി സ്ഥലമുള്ള കർഷകർക്ക് അപേക്ഷിക്കാം. ഒരു ഏക്കർ സ്ഥലത്തിന് 80 തൈ എന്ന ക്രമത്തിലാണ് നൽകുന്നത്. സ്ഥലത്തി​ൻെറ വിസ്തീർണത്തിന് അനുസരിച്ചാണ് തൈകൾ അനുവദിക്കുന്നത്. ഒരു ഏക്കറിൽ കൂടുതൽ കൃഷി ചെയ്യുന്ന കർഷകർക്ക് സബ്സിഡി ആനുകൂല്യത്തിന് അർഹതയുണ്ട്. അപേക്ഷയോടൊപ്പം കരം അടച്ച രസീതിൻെറയും ആധാർ കാർഡി​ൻെറയും ബാങ്ക് പാസ് ബുക്കി​ൻെറയും കോപ്പി കൂടി വെക്കണം. അപേക്ഷ ആഗസ്​റ്റ്​ രണ്ടുമുതൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ സ്വീകരിക്കും. താൽപര്യമുള്ള കർഷകർ ആഗസ്​റ്റ്​ 15ന് മുമ്പ്​ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലോ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെംബർമാരെയോ ഏൽപിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.