െകാച്ചി: കെ.ടി.ഡി.എഫ്.സിയുമായുള്ള ഇടപാടിൽ കെ.എസ്.ആർ.ടി.സിക്ക് 100 കോടിയോളം രൂപ നഷ്ടമുണ്ടായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതിയിൽ നിലനിൽക്കില്ലെന്ന് സർക്കാർ. ക്രമക്കേട് സംബന്ധിച്ച മാനേജിങ് ഡയറക്ടറുടെതന്നെ വെളിപ്പെടുത്തലിൻെറ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിഴിഞ്ഞത്ത് കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസറായ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ജൂഡ് േജാസഫ് നൽകിയ ഹരജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് മജിസ്ട്രേറ്റ് കോടതിയെയാണ് സമീപിക്കേണ്ടിയിരുന്നതെന്നും റിട്ട് ഹരജിയിലൂടെ പരിഹാരം കാണാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി. വിശദീകരണത്തിന് മറുപടി നൽകാൻ ഹരജിക്കാരൻ സമയം തേടിയതിനെ തുടർന്ന് ഹരജി വീണ്ടും അടുത്ത വ്യാഴാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് വി.ജി. അരുൺ മാറ്റി. കേരള ട്രാൻസ്പോർട്ട് ഡെവലപ്മൻെറ് ഫിനാൻസ് കോർപറേഷനുമായുള്ള ഇടപാടിലൂടെ കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ നഷ്ടമുണ്ടായതായി കാട്ടി ജനുവരി 18ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലും പിറ്റേന്ന് സംസ്ഥാന പൊലീസ് മേധാവിക്കും പരാതികൾ നൽകിയിട്ടും അന്വേഷണത്തിന് നടപടികളുണ്ടായില്ലെന്നാണ് ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.