കോൺഗ്രസ് നേതാക്കൾ അച്ചടക്കപരിധി ലംഘിക്കരുത് -താരിഖ് അൻവർ

ആലുവ: കോൺഗ്രസ് നേതാക്കൾ അച്ചടക്കപരിധി ലംഘിക്കരുതെന്ന് കേരളത്തി​ൻെറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ആലുവ അദ്വൈതാശ്രമത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പാർട്ടിക്ക് അച്ചടക്കസമിതിയുണ്ട്. കെ.പി.സി.സി സെക്രട്ടറി കെ. സുധാകര​ൻ പിണറായി വിജയനെതിരെ നടത്തിയ പ്രസ്താവനയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി.സി.സിയും അച്ചടക്കസമിതിയും ഇക്കാര്യം പരിശോധിക്കും. അദ്വൈതാശ്രമത്തിൽ എത്തിയ അദ്ദേഹം സ്വാമി സ്വരൂപാനന്ദയെ കണ്ട്​ അനുഗ്രഹം തേടി. മഠത്തിന് രാഷ്​ട്രീയമില്ലെന്നും എല്ലാവരോടും ഒ​രേ സമീപനമാണെന്നും സ്വരൂപാനന്ദ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.